Tuesday 18 February 2020 02:45 PM IST : By സ്വന്തം ലേഖകൻ

ഈ പാട്ട് എന്റ അമ്മയ്ക്ക്! മധുരമായ് പാടി പ്രാർഥന: വിഡിയോ വൈറൽ

prarthana

മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ഇന്ദ്രജിത്ത് സുകുമാരന്റെയും പൂർണിമ മോഹന്റെയും മൂത്ത മകളാണ് പ്രാർഥന. ഗായിക കൂടിയായ പ്രാർഥനക്കുട്ടിയാണ്, ‘മോഹൻലാൽ’ എന്ന ചിത്രത്തിലെ ‘ലാലേട്ടാ...’ എന്ന മനോഹര ഗാനം ആലപിച്ചത്. ആ ഒരു പാട്ടു കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാൻ പ്രാർഥനയ്ക്കായി.

ഇപ്പോഴിതാ, പ്രാർഥന ഇൻസ്റ്റഗ്രാമിൽ പുങ്കുവച്ച ഒരു വിഡിയോയും കുറിപ്പുമാണ് വൈറൽ. ‘ബാദൽ ഓർ ബിജ്ലി’ എന്ന പാക്കിസ്ഥാനി ചിത്രത്തിൽ (1973) ഫയാസ് ഹാഷ്മി സംഗീത സംവിധാനം ചെയ്ത് ഫരീദ ഖാനും പാടിയ ‘ആജ് ജാനേ കി സിദ് നാ കരോ’ എന്ന ഗാനം പ്രാർഥന മനോഹരമായി ആലപിക്കുന്നതാണ് വിഡിയോയിൽ.

തന്റെ അമ്മയ്ക്ക് വേണ്ടിയാണ് ഈ പാട്ടെന്ന് വിഡിയോയോടൊപ്പം പ്രാർഥന കുറിച്ചിരിക്കുന്നു.