Monday 09 November 2020 09:35 AM IST : By സ്വന്തം ലേഖകൻ

ഈ സ്നേഹത്തിൽ നിറഞ്ഞു നിൽക്കുമ്പോൾ...! മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് പ്രാർഥന

prarthana

അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള തന്റെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ച് ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മൂത്ത മകൾ പ്രാർഥന.

മലയാളികളുടെ പ്രിയ താരദമ്പതികളാണ് പൂർണിമയും ഇന്ദ്രജിത്തും. സോഷ്യൽ മീഡിയയിലും സജീവമായ പൂർണിമയും ഇന്ദ്രജിത്തും തങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മക്കളായ പ്രാർഥനയും നക്ഷത്രയും സോഷ്യൽ മീഡിയയിൽ സജീവമാണ്.

അച്ഛനും അമ്മയ്ക്കും ഒപ്പം കെട്ടിപ്പിടിച്ചു നിൽക്കുന്ന മനോഹരമായ ചിത്രങ്ങളാണ് പ്രാർഥന ഇപ്പോൾ പങ്കു വച്ചിരിക്കുന്നത്.

ഗായിക എന്ന നിലയിൽ ശ്രദ്ധേയയാണ് പ്രാർത്ഥന. അടുത്തിടെ, ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌‌രെ’ എന്ന ഹിന്ദി ഗാനവും പ്രാർത്ഥന പാടി. മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിലും പ്രാർത്ഥന പാടിയിട്ടുണ്ട്.