Thursday 22 August 2019 03:35 PM IST : By സ്വന്തം ലേഖകൻ

‘മലയാളത്തിൽ മമ്മൂട്ടി, ലാൽ ജോസ് ചിത്രങ്ങൾ വേണ്ടെന്നു വച്ചിട്ടുണ്ട്’! മോളിവുഡ് അരങ്ങേറ്റം വൈകിയതിനെക്കുറിച്ച് പ്രസന്ന

prasanna-new

മികച്ച കഥാപാത്രങ്ങളിലൂടെയും ശ്രദ്ധേയ ചിത്രങ്ങളിലൂടെയും മലയാളികൾക്കു സുപരിചിതനായ തമിഴ് താരമാണ് പ്രസന്ന. താരം ഇപ്പോൾ മലയാളത്തിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. പൃഥ്വിരാജ് നായകനായി, റിലീസിനൊരുങ്ങുന്ന ‘ബ്രദേഴ്സ് ഡേ’യാണ് താരത്തിന്റെ ആദ്യ മലയാള ചിത്രം. ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രമായാണ് താരത്തിന്റെ വരവ്.

ഇപ്പോഴിതാ മലയാള സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനുള്ള അവസരം തനിക്ക് നേരത്തെയും ലഭിച്ചിരുന്നുവെന്ന് പ്രസന്ന ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നു.

മമ്മൂട്ടി നായകനായ ‘പ്രമാണി’യിലേക്കും ലാല്‍ ജോസ് ചിത്രമായ ‘നീലത്താമര’യിലേക്കും തന്നെ ക്ഷണിച്ചിരുന്നുവെന്ന് പ്രസന്ന പറയുന്നു. ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് രണ്ടും ഒഴിവാക്കാൻ കാരണമെന്നും അദ്ദേഹം പറയുന്നു.

അതേ സമയം മലയാളി സംവിധായകരുടെ തമിഴ് ചിത്രങ്ങളിൽ പ്രസന്ന മുമ്പും വേഷമിട്ടിട്ടുണ്ട്. ലോഹിതദാസിന്റെ കസ്തൂരിമാന്‍ റീമേക്കിലും സിദ്ദിഖ് ചിത്രമായ സാധു മിറണ്ടാലിലും താരം അഭിനയിച്ചിരുന്നു.

തെന്നിന്ത്യയുടെ പ്രിയ നായിക സ്നേഹയാണ് പ്രസന്നയുടെ ഭാര്യ.