Saturday 21 September 2019 11:02 AM IST : By സ്വന്തം ലേഖകൻ

‘ഒന്നും പറയാനില്ല, കിടു...’! പ്രസന്നയുടെ മലയാളം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

prasanna-new

തമിഴ്നടൻ പ്രസന്ന മലയാളിയല്ല . മലയാളത്തിൽ ഒരു സിനിമയിൽ അഭിനയിക്കുന്നതു പോലും ഈ അടുത്ത കാലത്താണ്. പക്ഷേ, മലാളികളെക്കാൾ മനോഹരമായി, ഒഴുക്കോടെ മലയാളം പറഞ്ഞ് മലയാളികളെ ഞെട്ടിച്ച പ്രസന്നയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ‘വനിത’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കടുകു വറക്കും പോലെയുള്ള പ്രസന്നയുടെ തകർപ്പൻ മലയാളം പറച്ചിൽ. ഇതിന്റെ വിഡിയോ ഇതിനോടകം വൈറലാണ്. യൂട്യൂബിൽ വിഡിയോയ്ക്ക് താഴെ വരുന്ന നൂറുകണക്കിന് കമന്റുകൾ പ്രസന്നയുടെ മലയാളം മലയാളികൾ നെഞ്ചേറ്റിയെന്നതിന് ഏറ്റവും വലിയ തെളിവാണ്.