Tuesday 04 August 2020 09:21 AM IST : By സ്വന്തം ലേഖകൻ

അമ്മയുടെ പൊന്നുണ്ണിക്ക് 19–ാം പിറന്നാൾ! മകൾക്ക് ജൻമദിനാശംസകൾ നേർന്ന് പ്രവീണ

praveena

മകൾ ഗൗരിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടി പ്രവീണ. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പും മകളോടൊപ്പമുള്ള പുതിയ ചിത്രവും ഇതിനോടകം വൈറൽ ആണ്.

‘പിറന്നാള്‍ ആശംസകള്‍. നിനക്ക് പത്തൊന്‍പത് വയസായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. സമയം വളരെ വേഗം പോകുകയാണ്. ഈ സമയം ഇങ്ങനെ പോകാതെ നീ എന്നും എന്റെ കുഞ്ഞ് ആയി ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’. – മകളോടൊപ്പമുള്ള ചിത്രത്തിനൊപ്പം പ്രവീണ കുറിച്ചു.

ഗൗരിയുടെ പത്തൊമ്പതാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പ്രവീണയുടെ ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെ ഗൗരിയ്ക്ക് ആശംസകള്‍ നേർന്നിരിക്കുന്നത്. ബാംഗ്ലൂരില്‍ ബിബിഎ വിദ്യാർത്ഥിയാണ് ഗൗരി.