Monday 11 June 2018 02:26 PM IST : By സ്വന്തം ലേഖകൻ

പൃഥ്വിയുടെ വില്ലനായി പ്രകാശ് രാജ്; ഫസ്റ്റ് ലുക്ക് പുറത്ത്

prekash

പൃഥ്വിരാജിന്റെ വില്ലനായി പ്രകാശ് രാജ്. ജുനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയനിലാണ് പ്രകാശ് രാജിന്റെ പുതിയ വേഷം. ഡോക്ടര്‍ ഇനായത് ഖാന്‍ എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് താരം. കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകർ പുറത്തു വിട്ടു.

മോഹൻലാൽ നായകനാകുന്ന ഒടിയനു ശേഷം പ്രകാശ് രാജ് അഭിനയിക്കുന്ന മലയാള ചിത്രമാണ് സയൻസ് ഫിക്ഷനായ നയൻ. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. സോണി പിക്ച്ചേര്‍സുമായി ചേര്‍ന്നാണ് നിര്‍മ്മാണം. പഞ്ചാബി നടി വാമിഖ ഗബ്ബിയാണ് നയനിലെ നായിക. മംമ്താ മോഹന്‍ദാസ് ആനി എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം.

മൊഴി, വെള്ളിത്തിരൈ, അൻവർ തുടങ്ങി ശ്രദ്ധേയ ചിത്രങ്ങളിൽ പൃഥ്വിരാജും പ്രകാശ് രാജും മുൻപ് ഒന്നിച്ചിരുന്നു.