Friday 29 May 2020 04:08 PM IST : By സ്വന്തം ലേഖകൻ

ഗിരിരാജൻ, കോയ, മരഭൂതം.. യൂത്തിനെ ആകർഷിച്ച അന്നത്തെ മൂന്നു സെലിബ്രിറ്റികൾ; ‘പ്രേമ’ത്തിന്റെ ഓർമ്മയ്ക്ക് ഇന്ന് അഞ്ചു വയസ്സ്!

premam-team8866

മലയാള സിനിമാ പ്രേക്ഷകരുടെ ആസ്വാദന രീതിയെ തന്നെ മാറ്റിമറിച്ച ‘പ്രേമം’ റിലീസ്​​ ആയിട്ട് ഇന്നേക്ക് അഞ്ചു വർഷം തികയുന്നു. അഞ്ചു വർഷം മുൻപ് സിനിമയെ കുറിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ ഫെയ്സ്ബുക്കിൽ കുറിച്ച വരികളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

‘‘പ്രേമം എന്ന ചലച്ചിത്രത്തിന്റെ ചിത്രസംയോജനം മിനിഞ്ഞാന്നോടെ ഏതാണ്ട് ഒരു നിലയിലായി. ഈ പടത്തിന്റെ നീളം 2 മണിക്കൂറും 45 മിനിറ്റുമാണ്. കാണികളുടെ ശ്രദ്ധയ്ക്ക്, ചെറുതും വലുതുമായി 17 പുതുമുഖങ്ങളുണ്ട് ചിത്രത്തിൽ. അതല്ലാതെ വയറു നിറച്ചു പാട്ടുണ്ട് പടത്തിൽ, പിന്നെ 2 ചെറിയ തല്ലും. പ്രേമത്തിൽ പ്രേമവും കൊറച്ചു തമാശയും മാത്രമേ ഉണ്ടാവൂ. യുദ്ധം പ്രതീക്ഷിച്ച് ആരും ആ വഴി വരരുത്.”- അൽഫോൺസ് പുത്രൻ കുറിക്കുന്നു. 

വലിയ പ്രതീക്ഷയൊന്നും ഇല്ലാതെ പുറത്തിറങ്ങിയ ചിത്രം യുവജനങ്ങൾക്കിടയിൽ തരംഗം സൃഷ്ടിച്ചു. അതുവരെ ഉണ്ടായിരുന്ന മലയാള സിനിമാ സങ്കല്പങ്ങളെ ‘പ്രേമം’ തിരുത്തിയെഴുതി. റിയലിസ്റ്റിക്കായ സിനിമകളെ മലയാളി കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങി. കൊമേഴ്സ്യൽ ബിഗ് ബജറ്റ് സിനിമകൾക്ക് കിട്ടിയിരുന്ന കയ്യടി സാധാരണക്കാരന്റെ സിനിമകൾക്കും ലഭിച്ചു. മലയാള സിനിമയുടെ ചരിത്രം തിരുത്തിയ ‘പ്രേമം’ ഇന്നും യുവതയുടെ ഹരമായി തുടരുന്നതിന്റെ കാരണം ഇതാണ്.  

‘പ്രേമം’ സിനിമ റിലീസായ വർഷം,  2015 ഓഗസ്റ്റ് രണ്ടാം ലക്കം വനിതയിൽ പ്രസിദ്ധീകരിച്ചു വന്ന ആർട്ടിക്കിൾ വായിക്കാം;

1.

campus.indd

2.

campus.indd

3.

campus.indd

4.

campus.indd

5.

campus.indd
Tags:
  • Movie News
  • Movies