Thursday 20 September 2018 02:16 PM IST

ഇരട്ടി ചിരിയും ഇരട്ടി ഭയവുമായി ക്രിസ്മസിന്; പ്രേതം ടു ബോസ്കോയുടെ ജീവിതത്തിലെ പുതിയ ദൗത്യം

V.G. Nakul

Sub- Editor

pppppp

ജോൺ ഡോൺ ബോസ്കോയെ മലയാളി പ്രേക്ഷകർ മറക്കില്ല. മലയാളത്തിൽ ഹൊറർ സിനിമകൾക്ക് പുതിയ മാനം നൽകിയ പ്രേതത്തിൽ, ജയസൂര്യ അവതരിപ്പിച്ച ഈ മെന്റലിസ്റ്റ് കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായി.

രണ്ട് വർഷങ്ങൾക്ക് ശേഷം, ക്ലീന്‍ ഷേവ് ചെയ്ത തലയും ഇടതൂർന്ന താടിയും മുനയുള്ള കണ്ണുകളുമായി ജോൺ ഡോൺ ബോസ്കോ വീണ്ടും വരുന്നു. ഇത്തവണ പുതിയ കഥയും പുതിയ ദൗത്യവുമാണ് കക്ഷിക്ക്.

jaya-1

രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രേതം ടുവിലാണ് ബോസ്കോയുടെ രണ്ടാം വരവ്. ഇന്ന് ഒറ്റപ്പാലത്ത് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങി.

തിരക്കഥയുടെ ഫൈനൽ ഡ്രാഫ്റ്റ് കഴിഞ്ഞ ജൂൺ നാലിനാണ് പൂർത്തിയായതെന്നും ജോൺ ഡോൺ ബോസ്കോയുടെ ജീവിതത്തിലെ മറ്റൊരു അധ്യായമാണ് ചിത്രമെന്നും സംവിധായകൻ രഞ്ജിത്ത് ശങ്കർ വനിത ഓൺലൈനോട് പറഞ്ഞു.

jaya-2

‘‘ഹൊറർ കോമഡിയാണ് പ്രേതം ടു. ആദ്യ ഭാഗം പോലെ രണ്ടാം ഭാഗവും പ്രേക്ഷകർക്കിഷ്ടമാകുന്ന ഘടകങ്ങൾ കോർത്തിണക്കിയാകും ഒരുക്കുക’’. സംവിധായകൻ പറയുന്നു.

വിമാനം ഫെയിം ദുർഗ കൃഷ്ണയും ക്വീൻ ഫെയിം സാനിയ ഇയ്യപ്പനുമാണ് നായികമാർ. ഒപ്പം അമിത് ചക്കാലയ്ക്കൽ, സിദ്ദാർത്ഥ് ശിവ, നോബി, മണികൺഢൻ പട്ടാമ്പി തുടങ്ങി വൻ താരനിരയും അണിനിരക്കുന്നു.

ഡിസംബർ 21 ന് ക്രിസ്മസ് റിലീസായി പ്രേതം ടു തിയേറ്ററിലെത്തും. ഇരട്ടി രസം ഇരട്ടി ഭയം എന്നാണ് പ്രേതം ടുവിന്റെ പ്രഖ്യാപനം.