Friday 16 October 2020 09:17 AM IST : By സ്വന്തം ലേഖകൻ

‘ഹാപ്പി ബെർത്ത് ഡേ ഡാഡ’! പിറന്നാൾ കേക്കിലും നിറയുന്ന ‘ആടുജീവിതം’! പൃഥ്വിക്ക് സുപ്രിയയുടെയും അല്ലിയുടെയും സർപ്രൈസ്‌

prithvi

മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്റെ ജൻമദിനമാണ് ഇന്ന്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പൃഥ്വിക്ക് ആശംസകളുമായി എത്തുന്നത്.

ഇപ്പോഴിതാ, പൃഥ്വിയ്ക്കു വേണ്ടി മകൾ അല്ലിയുടെതായി താരത്തിന്റെ നല്ലപാതി സുപ്രിയ ഒരുക്കിയ ഒരു സർപ്രൈസ് കേക്ക് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിയുടെ പുതിയ ചിത്രം ‘ആടുജീവിതം’ തീമിലാണ് കേക്ക് ഒരുക്കിയിരിക്കുന്നത്. കൊച്ചിയിലെ ദ ഷുഗർ ഷിഫ്റ്റർ ബേക്കേഴ്സ് ആണ് സുപ്രിയയുടെ നിർദ്ദേശപ്രകാരം ഈ വേറിട്ട കേക്ക് ഒരുക്കിയത്. കേക്കിന്റെ ചിത്രം പൃഥ്വി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘എല്ലാ ഉയർച്ച താഴ്ചകളിലും നമ്മുടെ പ്രണയത്തിന്റെ സൗഖ്യം പങ്കിടാൻ കഴിയട്ടെ’ എന്നാണ് പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ നേർ‌ന്ന് സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ഇന്ദ്രജിത്ത്,ദുൽ‌ഖർ സൽമാൻ, പൂർണിമ, നസ്രിയ തുടങ്ങിയവരും പൃഥ്വിയ്ക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.