Thursday 04 October 2018 05:23 PM IST : By സ്വന്തം ലേഖകൻ

‘‘സുപ്രിയയെ പല ദിവസങ്ങളിലും ഞാന്‍ ഓഫീസില്‍ കൊണ്ട് വിടുമായിരുന്നു’’; പ്രണയകാലം പറഞ്ഞ്, വൈറലായി പൃഥ്വിരാജിന്റെ വിഡിയോ

psps

ഭാര്യ സുപ്രിയാ മേനോന്‍ സോഷ്യൽ മീഡിയയിൽ പങ്കു വച്ച, പൃഥ്വിരാജിന്റെ ഒരു പഴയ ടെലിവിഷൻ അഭിമുഖത്തിന്റെ വിഡിയോ ക്ലിപ്പിംഗാണ് ഇപ്പോൾ വൈറലാകുന്നത്. സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന ‘ത്രോബാക്ക് തേര്‍സ്ഡേ’ സീരീസില്‍ പങ്കെടുത്താണ് സുപ്രിയ ഇത് ഇൻസ്റ്റയിൽ ഷെയർ ചെയ്തത്.

‘അയ്യാ’ എന്ന ഹിന്ദി സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജും റാണി മുഖര്‍ജിയും ചേര്‍ന്ന് നല്‍കിയ അഭിമുഖത്തിന്റെ ക്ലിപ്പിംഗിൽ പ്രണയത്തിലായ സമയത്ത് സുപ്രിയയെ പല ദിവസങ്ങളിലും താന്‍ ഓഫീസില്‍ കൊണ്ട് വിടുമായിരുന്നു എന്നും സുപ്രിയ പലപ്പോഴും തന്റെ ജോലിയെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്ന് പറയാറുണ്ട് എന്നും പൃഥ്വിരാജ് പറയുന്നുണ്ട്. കുറച്ചു കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില്‍ 25നാണ് ഇവര്‍ വിവാഹിതരായത്. നാല് വയസ്സുകാരി അലംകൃത മകളാണ്.

പൃഥ്വിരാജിനേയും മുംബൈയില്‍ പത്രപ്രവര്‍ത്തകയായിരുന്ന സുപ്രിയ മേനോനേയും ഒന്നിപ്പിച്ചത് പുസ്തകങ്ങളായിരുന്നു. ഇപ്പോൾ സുപ്രിയ ഭർത്താവിനൊപ്പം സിനിമ നിർമ്മാണ രംഗത്തേക്കും കടന്നിട്ടുണ്ട്.