Wednesday 29 January 2020 03:18 PM IST : By സ്വന്തം ലേഖകൻ

‘എമ്പുരാൻ’ അങ്ങേയ്ക്കു വേണ്ടിയാണ് അങ്കിൾ...! ഭരത് ഗോപിയെ സ്മരിച്ച് പൃഥ്വി: കുറിപ്പ്

prithvi

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഭരത് ഗോപിക്കു സമർപ്പിക്കുന്നുവെന്ന് പൃഥ്വിരാജ്. ഭരത് ഗോപിയുടെ 12–ാം ചരമവാർഷിക ദിനത്തോട് അനുബന്ധിച്ച് ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലാണ് പൃഥ്വി ഇത് കുറിച്ചത്.

‘മലയാളത്തിലെ വലിയ നടന്മാരിൽ ഒരാൾ. അങ്ങയെക്കുറിച്ച് കുറച്ചേ എനിക്ക് അറിയൂ. അതും നമ്മൾ തമ്മിൽ പരിചയപ്പെട്ട സമയങ്ങളിൽ. അങ്ങയുടെ മകനും ഞാനും തമ്മിൽ സഹോദരങ്ങൾ തമ്മിലുള്ള ബന്ധം മാത്രമല്ല, തിരക്കഥാകൃത്തായും സംവിധായകനായും അടുത്തറിയാം. എമ്പുരാൻ അങ്ങേയ്ക്ക് ആണ്’– ഭരത് ഗോപിയുടെ ചിത്രം പങ്കുവച്ച് പൃഥ്വി കുറിച്ചു.

ഭരത് ഗോപിയുടെ മകനും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ് എമ്പുരാന്റെ എഴുത്തുകാരൻ. ചിത്രം അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. വലിയ പ്രതീക്ഷയോടെയാണ് മോഹൻലാൽ നായകനാകുന്ന എമ്പുരാൻ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.