Wednesday 20 November 2019 12:37 PM IST : By സ്വന്തം ലേഖകൻ

‘ഒരു നടനെ വിമർശിച്ചാൽ അവരുടെ ആരാധകരിൽ നിന്ന് അധിക്ഷേപങ്ങളും ഭീഷണികളും നേരിടേണ്ടി വരും’! മലയാളികളുടെ താരാരാധന നിരാശജനകം എന്ന് പൃഥ്വി

prithvi

മലയാളികളുടെ താരാരാധന നിരാശജനകം എന്ന തുറന്നു പറച്ചിലുമായി പൃഥ്വിരാജ്. ഏറ്റവും യുക്തിയോടെ ചിന്തിക്കുന്ന ആരാധകരാണ് മലയാളത്തിൽ ഉള്ളത് എന്ന് ഇപ്പോൾ അവകാശപ്പെടാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

“കഴിഞ്ഞ കുറേ വർഷങ്ങളിൽ നടന്ന സംഭവങ്ങളിൽ നിന്നും കേരളത്തിലെ ആരാധകവൃന്ദം എന്ന് വിളിക്കപ്പെടുന്നവർ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്. നിങ്ങൾ ഒരു നടനെ വിമർശിച്ചാൽ പിന്നെ അവരുടെ ആരാധകരിൽ നിന്നു വളരെ മോശമായ അധിക്ഷേപങ്ങളും ഭീഷണികളും നേരിടേണ്ടി വരും. നമ്മൾ യുക്തിയോടെ ചിന്തിക്കുന്ന ആളുകളാണെങ്കിൽ അങ്ങനെ ചെയ്യുമോ? കേരളത്തിലെ ആരാധകർ ഏറ്റവും യുക്തിസഹമായി ചിന്തിക്കുന്നവർ എന്ന് അവകാശപ്പെടാൻ ഇനി നമുക്ക് സാധിക്കും എന്ന് ഞാൻ കരുതുന്നില്ല. എന്നാൽ ഒരു ജനക്കൂട്ടം എന്ന നിലയിൽ നമ്മൾ എല്ലാത്തരം ഭാഷകളിലുള്ള സിനിമകളേയും സ്വാഗതം ചെയ്യുന്നവരാണ്” പൃഥ്വി വ്യക്തമാക്കി.

അയ്യപ്പനും കോശിയും, ഡ്രൈവിങ് ലൈസൻസ്, ആടു ജീവിതം എന്നിവയാണ് പൃഥ്വിയുടെ പുതിയ ചിത്രങ്ങൾ.