Monday 17 February 2020 11:36 AM IST : By സ്വന്തം ലേഖകൻ

‘ഈ പറഞ്ഞത് എങ്ങനെ ഷൂട്ട് ചെയ്യും എന്നോർത്ത് അന്തം വിട്ടിരിക്കുന്ന ഞാൻ...’! എമ്പുരാന്റെ പുതിയ വിശേഷവുമായി പൃഥ്വി

prithviraj

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാൻ’. മെഗാഹിറ്റായ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമാണ് ‘എൽ ടു’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ‘എമ്പുരാൻ’. പൃഥ്വിരാജ് സംവിധാനം ചെയ്ത്, മോഹൻലാൽ നായകനാകുന്ന ‘എമ്പുരാന്റെ’ തിരക്കഥാകൃത്ത് മുരളി ഗോപിയാണ്.

‘എമ്പുരാനു’മായി ബന്ധപ്പെട്ട് പൃഥ്വിരാജ് പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മുരളിഗോപിയോടൊപ്പമുള്ള ഒരു സെൽഫി പോസ്റ്റ് ചെയ്ത്, ‘ഈ പറഞ്ഞത് എങ്ങനെ ഷൂട്ട് ചെയ്യും എന്നോർത്ത് അന്തം വിട്ടിരിക്കുന്ന ഞാൻ...’ എന്നാണ് പൃഥ്വി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

നിലവിലെ സിനിമാത്തിരക്കുകൾ കഴിഞ്ഞാകും പൃഥ്വി ‘എമ്പുരാന്റെ’ ജോലികളിലേക്ക് പൂർണമായും കടക്കുക.