Saturday 19 October 2019 10:47 AM IST : By സ്വന്തം ലേഖകൻ

‘മോൻ കുഴപ്പമാ...അപ്പൻ അതിലും കുഴപ്പമാ’! ഇവരാണ് കോശിയും കുര്യനും: ചിത്രം പങ്കുവച്ച് പൃഥ്വി

prithvi-new

പൃഥ്വിരാജിനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് രഞ്ജിത്ത്. രഞ്ജിത്ത് എഴുതി സംവിധാനം ചെയ്ത നന്ദനത്തിലൂടെയാണ് സിനിമയിൽ പൃഥ്വിയുടെ അഭിനയ ജീവിതം ആരംഭിച്ചത്. ഇപ്പോഴിതാ, ഒരു സിനിമയിൽ ഇവർ വീണ്ടും അച്ഛനും മകനുമായി അഭിനയിക്കുന്നു. സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിലാണ് ഇവർ ഒന്നിച്ചഭിനയിക്കുന്നത്. കൂടെ എന്ന ചിത്രത്തിലും അച്ഛനും മകനുമായി ഇവർ അഭിനയിച്ചിരുന്നു.

രഞ്ജിത്തിനൊപ്പമുള്ള ചിത്രത്തിലെ ഒരു സ്റ്റിൽ പൃഥ്വി ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ‘കോശിയും കുര്യനും. മോൻ കുഴപ്പമാ..അപ്പൻ അതിലും കുഴപ്പമാ’! എന്ന കുറിപ്പോടെയാണ് പൃഥ്വിയുടെ പോസ്റ്റ്.

സച്ചി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോനാണ് അയ്യപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോശി എന്ന കഥാപാത്രമാണ് പൃഥ്വിക്ക്. അനാർക്കലിക്കു ശേഷം പൃഥ്വി–ബിജു–സച്ചി ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അയ്യപ്പനും കോശിയും. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു.

കടുവ, അടുജീവിതം, ഡ്രൈവിങ് ലൈസൻസ്, കാളിയൻ എന്നിവയാണ് പൃഥ്വിയുടെ മറ്റ് പ്രൊജക്ടുകള്‍.