Saturday 11 July 2020 11:09 AM IST : By സ്വന്തം ലേഖകൻ

കടുവ കുതിച്ച് തുടങ്ങുന്നു! ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത പങ്കുവച്ച് പൃഥ്വിരാജ്

raja

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ ഉടന്‍ ചിത്രീകരണമാരംഭിക്കും. പൃഥ്വിരാജ് ആണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
7 വര്‍ഷത്തിനു ശേഷമാണ് ഷാജി കൈലാസ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിനെ നായകനാക്കിയുള്ള ഷാജിയുടെ രണ്ടാം ചിത്രമാണ് കടുവ. ജിനു വി എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്

Tags:
  • Movies