Wednesday 28 October 2020 09:07 AM IST : By സ്വന്തം ലേഖകൻ

പൃഥ്വി കോവിഡ് നെഗറ്റീവ്! ക്വാറന്റീനിൽ തുടരും

prithviraj

കോവിഡ് 19 ബാധിതനായിരുന്ന നടൻ പൃഥ്വിരാജ് സുകുമാരന്റെ പുതിയ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്. ഒക്ടോബർ 20 –ന് കോവിഡ് പോസിറ്റീവായ താരം കൃത്യം എഴു ദിവസം കഴിഞ്ഞു നടത്തിയ ആന്റിജൻ പരിശോധനയിലാണ് നെഗറ്റീവായത്. കോവിഡ് നെഗറ്റ‌ീവായെങ്കിലും അടുത്ത ഏഴു ദിവസം കൂടി പൃഥ്വി ക്വാറന്റൈനിൽ തുടരും.

‘ജനഗണമന’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവർക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചു. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി വീട്ടിൽ നിന്നു മാറി ഒറ്റയ്ക്കൊരു ഹോട്ടലിലായിരുന്നു പൃഥ്വിയുടെ താമസം. ഷെഡ്യൂൾ പൂർത്തിയായി വീട്ടിലേയ്ക്ക് പോകുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റിവ് ആയത്.