Thursday 23 September 2021 09:03 AM IST : By സ്വന്തം ലേഖകൻ

‘നിങ്ങള് വേറെ ലെവലാണ് രാജുവേട്ടാ...’ : ഡ്രമ്മിൽ താളമിട്ട് പൃഥ്വിരാജ്: വിഡിയോ വൈറൽ

prithviraj

അഭിനയത്തിൽ മാത്രമല്ല, സംവിധായകൻ, ഗായകൻ, നിർമാതാവ് എന്നിങ്ങനെ വിവിധ നിലകളിൽ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട് പൃഥ്വിരാജ് സുകുമാരൻ. ഇപ്പോഴിതാ, ഒരു മികച്ച ഡ്രമ്മർ കൂടിയാണ് താൻ എന്നു തെളിയിച്ചിരിക്കുകയാണ് പൃഥ്വി.

പാട്ടിനൊത്ത് താളത്തിൽ കാജോൺ ഡ്രം തട്ടുന്ന പൃഥ്വിയുടെ വിഡിയോ ആണ് ഇപ്പോൾ വൈറല്‍. ഭാര്യ സുപ്രിയ മേനോനാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘Musical nights with JT along with great food!’ എന്നാണ് വിഡിയോയ്ക്കൊപ്പം സുപ്രിയ കുറിച്ചിരിക്കുന്നത്. ബോക്സിന്റെ ആകൃതിയിലുള്ള ഡ്രമ്മാണ് കാജോൺ.

വളരെയധികം ആസ്വദിച്ചാണ് പൃഥ്വി ഡ്രം വായിക്കുന്നത്. വിഡിയോ ആരാധകർക്കിടയിൽ അതിവേഗം തരംഗമായി.