Saturday 21 April 2018 02:45 PM IST : By സ്വന്തം ലേഖകൻ

കാശിറക്കിയാൽ പൃഥ്വിയുടെ കോസ്റ്റ്യൂം കൂടെപ്പോരും; ചാരിറ്റിക്കായ് മൈസ്റ്റോറി ടീമിന്റെ ലേലം

final-raj

പൃഥ്വിരാജ്–പാർവ്വതി ജോഡി ഒരുമിക്കുന്ന റോഷ്നി ദിനകർ ചിത്രം മൈ സ്റ്റോറി റിലീസിന് തയ്യാറെടുക്കുകയാണ്. പ്രേക്ഷകരുടെ ആകാംക്ഷയേറ്റി ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും നേരത്തെ തന്നെ പുറത്തു വന്നിരുന്നു. പൃഥ്വിയുടെ മേക്ക് ഓവറും കോസ്റ്റ്യൂമുകളുമായിരുന്നു ട്രെയിലറിൽ നിറഞ്ഞു നിന്നിരുന്നത്

എന്നാൽ ഇപ്പോഴിതാ ചിത്രത്തിലെ പൃഥ്വിയുടെ സ്റ്റൈലൻ ഡ്രസുകൾ ലേലത്തിന് വയ്ക്കാൻ തയ്യാറെടുക്കുകയാണ് ചിത്രത്തിന്റെഅണിയറ പ്രവർത്തകർ. കൊച്ചി ടൗൺപ്ലാസയിൽ ഇന്ന് വൈകുന്നേരം 7 മണിമുതലാണ് ലേലം.

മൈ സ്റ്റോറിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ ലൈവായാണ് ലേലം നടക്കുക. വസ്ത്രങ്ങൾ വിറ്റുകിട്ടുന്ന പണം ചാരിറ്റിക്കായി ഉപയോഗിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.