Tuesday 15 October 2019 10:56 AM IST : By സ്വന്തം ലേഖകൻ

‘ആറ് വർഷത്തെ ഇടവേളക്ക് ശേഷം വരുന്നു...’! പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

prithviraj-new

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എരിയുന്ന ചുരുട്ട് പിടിച്ച, കുരിശുമാല ചുറ്റിയ, ഒരു കയ്യുടെ ചിത്രം ഉപയോഗിച്ച് തയാറാക്കിയ പോസ്റ്ററാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്ററിൽ ചേർത്തിരിക്കുന്ന ‘ആറ് വർഷത്തെ ഇടവേളക്ക് ശേഷം വരുന്നു’ എന്ന വാചകമാണ് ആകാംക്ഷ കൂട്ടുന്നത്. നാളെ രാവിലെ പത്തു മണിക്ക് സസ്പെൻസ് പൊളിക്കുന്ന പ്രഖ്യാപനം ഉണ്ടാകും എന്നാണ് പോസ്റ്ററിൽ ഒപ്പം കുറിച്ചിരിക്കുന്നത്.

പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലായി. എന്താണ് സംഗതി എന്ന ചർച്ചകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇപ്പോൾ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് താരം. ഡ്രൈവിങ് ലൈസന്‍സ്, ആടു ജീവിതം എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റ് പൃഥ്വിരാജ് ചിത്രങ്ങൾ.