Monday 20 January 2020 05:02 PM IST : By സ്വന്തം ലേഖകൻ

നിസ്സാരമല്ല ഈ തയാറെടുപ്പ്! താടി നീട്ടി, കൂടുതൽ മെലിഞ്ഞ് പൃഥ്വി: ചിത്രങ്ങൾ വൈറൽ

prithviraj

വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ‘ആടുജീവിതം’ കാത്തിരിക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലസി ആണ്. മലയാളം നോവൽ ചരിത്രത്തിലെ നിത്യവിസ്മയമായ, ബെന്യാമിന്റെ ‘ആടുജീവിത’ത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം. ഒരു ഘട്ടം ചിത്രീകരണം പൂർത്തിയായി. അടുത്ത ഘട്ടം ചിത്രീകരിക്കുന്നതിനായുള്ള ശാരീരിക തയാറെടുപ്പിലാണ് പൃഥ്വിരാജ് ഇപ്പോൾ.

മൂന്നു മാസമാണ് ചിത്രത്തിനു വേണ്ടി ശരീരഭാരം കുറച്ച്, കൂടുതൽ മെലിഞ്ഞ ഗെറ്റപ്പിലേക്കെത്താൻ പൃഥ്വി മാറ്റിവച്ചിരിക്കുന്നത്.

‘അയ്യപ്പനും കോശിയും’ എന്ന സിനിമ പൂർത്തിയാക്കിയ പൃഥ്വി, ആടുജീവിതത്തിലെ നജീബ് എന്ന കഥാപാത്രമായി മാറാന്‍ മൂന്നു മാസത്തേക്ക് സിനിമയിൽ നിന്നു ബ്രേക്ക് എടുത്തിരിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിനു വേണ്ടിയുള്ള മേക്കോവറിന് താരം വലിയ തയാറെടുപ്പുകൾ നടത്തുന്നു എന്നു തെളിയിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. പൃഥ്വിയാണ് തന്റെ പുതിയ ലുക്കിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.