Thursday 17 June 2021 10:04 AM IST : By സ്വന്തം ലേഖകൻ

‘ലോക്ഡൗണില്‍ ഞാൻ കേട്ട ഏറ്റവും മികച്ച വണ്‍ ലൈന്‍’! ആലിക്കുട്ടിയുടെ കഥ പങ്കുവച്ച് പൃഥ്വി: പുതിയ സംവിധാന സംരംഭത്തെക്കുറിച്ചും സൂചന

prithviraj

സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെക്കുറിച്ച് സൂചന നൽകി പൃഥ്വിരാജിന്റെ കുറിപ്പ്. മകള്‍ ആലി എഴുതിയ ഒരു കഥയിലെ ചില വരികളുടെ ചിത്രവും താരം ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

‘ഈ ലോക്ഡൗണില്‍ ഞാൻ കേട്ട ഏറ്റവും മികച്ച വണ്‍ ലൈനാണ് ഇത്. ഒരു മഹാമാരിയുടെ കാലത്ത് ഇത് ചിത്രീകരിക്കാൻ സാധ്യതയില്ലെന്ന് തോന്നിയതിനാല്‍ ഞാൻ മറ്റൊരു സ്‍ക്രിപ്റ്റ് തിരഞ്ഞെടുത്തു. വീണ്ടും ക്യാമറയ്‍ക്ക് പിന്നിലെത്താൻ ആലോചിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിച്ച് ചെയ്യുന്ന സിനിമയെ കുറിച്ചുള്ള ബാക്കി വിവരങ്ങൾ ഉടൻ അറിയിക്കാം’.– പൃഥ്വി കുറിച്ചു.

രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കയില്‍ ജീവിച്ചിരുന്ന ഒരു അച്ഛനും മകനും അഭയാര്‍ത്ഥി ക്യാമ്പിലേക്ക് പോയതും രണ്ട് വര്‍ഷത്തിനു ശേഷം യുദ്ധം അവസാനിച്ചപ്പോള്‍ വീട്ടിലെത്തി സന്തോഷത്തോടെ ജീവിച്ചതുമാണ് ആലിയുടെ കഥ.