Monday 16 November 2020 09:20 AM IST : By സ്വന്തം ലേഖകൻ

ദീപാവലിക്ക് പൃഥ്വിരാജിന്റെ സമ്മാനങ്ങൾ! ആരാധകർ ആഘോഷമാക്കി പുതിയ ചിത്രങ്ങൾ

prithviraj

കഴിഞ്ഞ ദിവസം, ദീപാവലി നാളിൽ തന്റെ ഒന്നിലധികം ചിത്രങ്ങളും ഭാര്യ സുപ്രിയയ്ക്കൊപ്പമുള്ള തന്റെ പുതിയ ചിത്രവും പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത് ആരാധകര്‍ ആഘോഷമാക്കി. തന്റെ പുതിയ ചിത്രമായ കോൾഡ് കേസിന്റെ ലൊക്കേഷനിലേക്കു കാറില്‍ പോകുന്ന ചിത്രവും ലൊക്കേഷനിൽ നിന്നുള്ള ചിത്രവും പങ്കുവച്ചതിനൊപ്പമാണ് ദീപാവലി ആശംസകൾ നേർന്ന് സുപ്രിയയ്ക്കൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തത്. ഇവയോടൊപ്പം കോൾഡ് കേസിലെ പൊലീസ് ലുക്കിലുള്ള താരത്തിന്റെ ചിത്രവും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

എ.സി.പി സത്യജിത്ത് എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രീകരണം ആരംഭിച്ചു.