Monday 01 March 2021 03:22 PM IST : By സ്വന്തം ലേഖകൻ

പൃഥ്വിരാജിന്‍റെ പുതിയ സിനിമയിലേക്ക് ഇരട്ട പെൺകുട്ടികളെ വേണം! മാർഷ്യൽ ആർട്സിൽ പ്രാവീണ്യം ഉള്ളവർക്ക് മുൻഗണന

prithbbvzcasttt

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഒരുങ്ങുന്ന പേരിടാത്ത പുതിയ സിനിമയിലേക്ക് യുവതാരങ്ങളെ തേടി പൃഥ്വിരാജ്. പൃഥ്വിരാജ് തന്നെയാണ് സിനിമയിൽ നായകനായെത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് കാസ്റ്റിങ് കോള്‍ എന്ന പോസ്റ്റർ പങ്കുവച്ചാണ് താരത്തിന്റെ ഫെയ്സ്ബുക് പേജിലൂടെ അഭിനേതാക്കളെ ക്ഷണിച്ചിരിക്കുന്നത്. 

യുവനടിമാർക്കാണ് സിനിമയിലേക്ക് ക്ഷണം. 15നും 18നുമിടയിൽ പ്രായമുളള ഐഡന്‍റിറ്റിക്കൽ ഇരട്ടകളും നോൺ ഐഡന്‍റിറ്റിക്കൽ ഇരട്ടകളുമായ പെൺകുട്ടികളേയും മറ്റ് ഊർജസ്വലരായ പെണ്‍കുട്ടികളെയുമാണ് കാസ്റ്റിങ് കോൾ വഴി ക്ഷണിച്ചിരിക്കുന്നത്. മാർഷൽ ആർട്സിൽ പ്രാവീണ്യം ഉള്ള പെൺകുട്ടികള്‍ക്ക് മുൻഗണന ഉണ്ടായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

താല്‍പര്യമുള്ളവർ ഒരു മിനിറ്റ് ദൈർഘ്യമുള്ള സെൽഫി വിഡിയോയും, മേക്കപ്പ് ഇല്ലാത്ത രണ്ടു ഫോട്ടോയും സിവിയും പോസ്റ്ററിൽ കൊടുത്തിരിക്കുന്ന മെയിൽ ഐഡിയിൽ അയക്കണം.

Tags:
  • Movies