Tuesday 29 November 2022 09:13 AM IST : By സ്വന്തം ലേഖകൻ

ഷാജിയേട്ടൻ എന്റെ ‘ദി മാസ്റ്റർ‌’: ഷാജി കൈലാസിന്റെ കാലിൽ തൊട്ടു വണങ്ങി പൃഥ്വിരാജ്

shaji-kailas

മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു മനോഹര ചിത്രമാണ് ഇപ്പോൾ ആരാധകരുടെ മനസ്സ് നിറയ്ക്കുന്നത്. കടുവ വിജയാഘോഷച്ചടങ്ങിനിടെ, സംവിധായകൻ ഷാജി കൈലാസിന്റെ കാലിൽ തൊട്ടു വണങ്ങുന്ന തന്റെ ചിത്രമാണ് പൃഥ്വി പോസ്റ്റ് ചെയ്തത്. ‘The Maste’ എന്നാണ് ചിത്രത്തിനൊപ്പം പൃഥ്വി കുറിച്ചിരിക്കുന്നത്.

പൃഥ്വിരാജിനോട് എന്നും കടപ്പെട്ടിരിക്കുമെന്ന് ചടങ്ങിൽ‌ ഷാജി കൈലാസ് പറഞ്ഞു. സിനിമയിൽ രണ്ടാമതൊരു എൻട്രി തന്ന ചിത്രമാണ് കടുവ. പൃഥ്വിരാജ് വിളിച്ച ഒരു ഫോൺ കോളിൽ നിന്നാണ് കടുവ എന്ന വിജയ ചിത്രമുണ്ടായതെന്നും എല്ലാ പിന്തുണയും തന്നു കൂടെ നിന്ന ലിസ്റ്റിൻ സ്റ്റീഫനും കടുവയ്ക്കായി ഒരുപാട് കഷ്ടപ്പെട്ട ജിനുവിനും തന്റെ കടപ്പാടും സ്നേഹവും എന്നുമുണ്ടാകുമെന്നും ഷാജി കൈലാസ് പറഞ്ഞു.