Monday 04 November 2024 03:15 PM IST : By സ്വന്തം ലേഖകൻ

‘കുടുംബത്തിലെ ഏറ്റവും ചെറുപ്പമായ ആൾ, എപ്പോഴും പതിനാറ് വയസ്സിന്റെ ഊർജം’: ചിത്രങ്ങൾ വൈറൽ

prithviraj

അമ്മയും നടിയുമായ മല്ലിക സുകുമാരനു 70 ആം പിറന്നാൾ ആശംസകൾ നേർന്നു, മനോഹരമായ കുടുംബ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ്. സഹോദരൻ ഇന്ദ്രജിത്തിന്റെയും തന്റെയും കുടുംബങ്ങൾ ചേർന്ന് അമ്മയുടെ പിറന്നാൾ ആഘോഷിച്ചതിന്റെ സന്തോഷമാണ് താരം ചിത്രങ്ങളിലൂടെ പങ്കുവച്ചത്. ‘Happy birthday to the youngest member of the family. May you forever be 16 Amma!’ എന്നാണ് പൃഥ്വി ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. ഇന്ദ്രജിത്തും ഭാര്യ പൂർണിമയും മക്കളായ പ്രാർത്ഥന, നക്ഷത്ര, പൃഥ്വിരാജും ഭാര്യ സുപ്രിയയും മകളായ അലംകൃത എന്നിവരാണ് മല്ലികയ്ക്കൊപ്പം ചിത്രങ്ങളിൽ. ചിത്രങ്ങൾ ഇതിനോടകം വൈറല്‍ ആണ്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് മല്ലികയ്ക്ക് ജൻമദിനാശംസകളുമായി എത്തുന്നത്.