Wednesday 20 February 2019 10:42 AM IST : By സ്വന്തം ലേഖകൻ

‘അടുത്ത ബയോപിക്കിനുള്ള ഐറ്റം റെഡി ആയല്ലോ’! ശിവജി – പൃഥ്വിരാജ് സാമ്യത ഏറ്റെടുത്ത് സോഷ്യൽ മീഡിയ

prithvi-new

ഛത്രപതി ശിവജിയും പൃഥ്വിരാജും തമ്മിൽ ഇതു വരെ ആരും ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു ബന്ധമുണ്ടെന്നാണ് ബിജു എന്ന ആരാധകന്റെ കണ്ടെത്തൽ. സംഗതി മറ്റൊന്നുമല്ല, ഫെബ്രുവരി 19 ശിവജി ജയന്തി ദിനത്തിൽ തന്റെ കണ്ണിലുടക്കിയ ഒരു ചിത്രത്തിന് പൃഥ്വിരാജിനുള്ള വിദൂര മുഖഛായയാണ് ബിജു ചൂണ്ടി കാണിക്കുന്നത്. ബിജുവിന്റെ കണ്ടെത്തൽ തെറ്റിയിട്ടില്ല എന്നാണ് ചിത്രം കണ്ടവരൊക്കെ പറയുന്നതും.

ഈ സാമ്യത കണ്ടെത്തുന്ന ബിജുവിന്റെ ട്വീറ്റും ചിത്രവും പൃഥ്വിയും ഷെയർ ചെയ്തതോടെ സംഗതി വൈറലായി. ചിത്രം ഹിറ്റായതോടെ ‘അടുത്ത ബയോപിക്കിനുള്ള ഐറ്റം റെഡി ആയല്ലോ’ എന്നാണ് ആരാധകരുടെ ചോദ്യം. മറ്റു രസകരമായ കമന്റുകളും ട്വീറ്റിന് ലഭിക്കുന്നുണ്ട്.

കന്നി സംവിധാന സംരംഭമായ ലൂസിഫറിന്റെ തിരക്കുകളിലാണിപ്പോൾ പൃഥ്വി. ഒപ്പം ആടുജീവിതത്തിന്റെ ചിത്രീകരണത്തിരക്കുമുണ്ട്. ‘ലൂസിഫർ’ മാർച്ച് 28 നാണ് റിലീസിനെത്തുന്നത്. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മഞ്ജുവാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, വിവേക് ഒബ്റോയ് തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്.