Tuesday 28 July 2020 09:01 AM IST : By സ്വന്തം ലേഖകൻ

‘മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’! ‘മധുരമുള്ള കുടുംബ ചിത്രങ്ങൾ’ പങ്കുവച്ച് പൃഥ്വിയും സുപ്രിയയും

prithvi-dulquer

മലയാളത്തിന്റെ പ്രിയ യുവനായകൻ ദുൽഖർ സൽമാന്റെ 33–ാം പിറന്നാളാണ് ഇന്ന്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ജൻമദിനാശംസകൾ നേരുന്നത്.

ഇപ്പോഴിതാ, ഡിക്യുവിന് ജൻമദിനാശംസകൾ നേർന്ന് പൃഥ്വിരാജും ഭാര്യ സുപ്രിയയും സോഷ്യൽ മീഡിയയിൽ കുറിച്ച ആശംസകൾ വൈറൽ ആകുന്നു.‘ടൗണിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’ എന്നാണ് ദുൽഖറിനൊപ്പം കേക്ക് പങ്കു വയ്ക്കുന്ന ചിത്രം പങ്കുവച്ച് പൃഥ്വി കുറിച്ചത്.

ദുൽഖറിനും ഭാര്യ അമാലിനും പൃഥ്വിക്കും ഒപ്പം നിൽക്കുന്ന കുടുംബചിത്രം പങ്കു വച്ചാണ് സുപ്രിയയുടെ ആശംസ. അടുത്ത സുഹൃത്തുക്കളാണ് പൃഥ്വി‍യും ദുൽഖറും.