Friday 31 July 2020 09:56 AM IST : By സ്വന്തം ലേഖകൻ

‘നീ ഒപ്പമുള്ളപ്പോൾ എനിക്ക് ഒരു പോരാട്ടവും വലുതല്ല’! സുപ്രിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജ്: പോസ്റ്റ് വൈറൽ

prithviraj

നല്ല പാതി സുപ്രിയ മേനോന് പിറന്നാൾ ആശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ്. സുപ്രിയയുടെ ചിത്രത്തോടൊപ്പം പൃഥ്വി സോഷ്യൽ മീഡിയയിൽ കുറിച്ചത് വൈറൽ ആണ്.

‘എന്റെ പങ്കാളിക്ക് സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ. നീ ഒപ്പമുള്ളപ്പോൾ എനിക്ക് ഒരു പോരാട്ടവും വലുതല്ല’ .– പൃഥ്വി കുറിച്ചു.

മരുമകൾക്ക് ആശംസകളുമായി മല്ലിക സുകുമാരനും എത്തി. ജന്മദിനാശംസകൾ മോളു. ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് മല്ലിക സുകുമാരൻ മരുമകൾക്ക് ജൻമദിനാശംസകൾ കുറിച്ചത്.

ഇതിനോടകം സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് പൃഥ്വിയുടെ പോസ്റ്റിനു താഴെ സുപ്രിയയ്ക്ക് ആശംസകൾ നേരുന്നത്.