Tuesday 18 December 2018 02:37 PM IST : By സ്വന്തം ലേഖകൻ

പാട്ട് പാടി സഹായമഭ്യർത്ഥിച്ച് പ്രിയ വാര്യർ; വിഡിയോ

priya-new

ആദ്യ സിനിമ റിലീസാകും മുൻപേ താരമായ യുവനായികയാണ് പ്രിയ വാര്യർ. പരസ്യചിത്രങ്ങളിലുൾപ്പടെ വൈറൽ താരമായി മാറിയ പ്രിയയുടെ ഒരു പാട്ട് വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

അഭിനേതാവെന്നതിനൊപ്പം ഒരു നല്ല ഗായിക കൂടിയായ പ്രിയ, ‘മാമ്പഴക്കാലം’ എന്ന ചിത്രത്തില്‍ സുജാത പാടി ശോഭനയും സനുഷയും തകര്‍ത്തഭിനയിച്ച, ‘കണ്ടു കണ്ടു കൊതി കൊണ്ടു നിന്നു കുയിലേ’ എന്നു തുടങ്ങുന്ന ഗാനം പാടി, ലൈ സിന്‍ഡ്രം എന്ന രോഗം ബാധിച്ച കുട്ടികള്‍ക്ക് സഹായം അഭ്യര്‍ഥിക്കുകയാണ് ഇത്തവണ. ബന്ധുവായ ഒരു കുഞ്ഞിന് ലൈ സിന്‍ഡ്രം എന്ന അസുഖമുണ്ടെന്നും ഇത്തരം രോഗം ബാധിച്ച കുട്ടികള്‍ക്ക് പറ്റുന്നവര്‍ സഹായം ചെയ്യണമെന്നും പ്രിയ പറഞ്ഞു.

ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാർ ലൗ’ ആണ് പ്രിയയുടെ ആദ്യ ചിത്രം. ചിത്രം ഉടൻ തിയേറ്ററിലെത്തും. ഇപ്പോൾ തന്റെ ആദ്യ ഹിന്ദി ചിത്രത്തിന്റെ ചിത്രീകരണത്തിരക്കുകളിലാണ് പ്രിയ.