Thursday 18 July 2019 11:58 AM IST : By സ്വന്തം ലേഖകൻ

ഇപ്പോൾ കാണാം ഒരു തകർപ്പൻ ലിപ് ലോക്ക്, പക്ഷേ! സംഭവിച്ചതോ...! സിനു സിദ്ധാർത്ഥിനൊപ്പമുള്ള രസികൻ വിഡിയോ പങ്കുവച്ച് പ്രിയ

p

തന്റെ ആദ്യ ചിത്രം ‘ഒരു അഡാർ ലവി’ന്റെ ലൊക്കേഷനിൽ നിന്നുള്ള, ക്യാമറാമാൻ സിനു സിദ്ധാർത്ഥിനൊപ്പമുള്ള ഒരു രസികൻ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് പ്രിയ വാരിയർ.

ചുംബിക്കാനൊരുങ്ങും പോലെ തോന്നിപ്പിച്ച് സിനു മിനറൽ വാട്ടറിന്റെ കുപ്പി ചുണ്ടോടു ചേർക്കുന്നതാണ് വിഡിയോ. ‘ഇതെന്തിന്റെ കുഞ്ഞാടേ’ എന്ന അടിക്കുറിപ്പോടെയാണ് പ്രിയ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

സിനുവിനൊപ്പമുള്ള മറ്റൊരു രസികൻ വിഡിയോയും പ്രിയ ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ചിത്രീകരണത്തിരക്കുകളിലാണ് ഇപ്പോൾ പ്രിയ. ചിത്രത്തിൽ അർബാസ് ഖാനും അതിഥി വേഷത്തിലുണ്ട്.