Tuesday 16 July 2019 11:56 AM IST

റോഷനുമായി പ്രണയത്തിലാണോ ? പ്രിയ വാരിയർ ആദ്യമായി മനസ്സ് തുറക്കുന്നു

V.G. Nakul

Sub- Editor

priya-new

‘ഒരു കണ്ണടച്ചു’ തുറക്കുന്ന വേഗത്തിൽ രാജ്യമെങ്ങും ആരാധകരെ സ്വന്തമാക്കിയ മലയാളത്തിന്റെ യുവനായികയാണ് പ്രിയ വാരിയർ. ആദ്യ ചിത്രം ‘ഒരു അഡാർ ലവി’നു ശേഷം പ്രിയ ബോളിവുഡിലേക്കാണ് പറന്നത്. ഇപ്പോൾ ഹിന്ദിയിലെ രണ്ടാം ചിത്രവും തെലുങ്കിലെ ആദ്യ ചിത്രവും അണിയറിലൊരുങ്ങുന്നതിന്റ തിരക്കിലാണ് പ്രിയ. നല്ല വേഷവും അവസരവും വന്നാൽ മലയാളത്തിലേക്കു മടങ്ങി വരണമെന്നും പ്രിയ ആഗ്രഹിക്കുന്നു.

‘ഒരു അഡാർ ലവി’ലെ നായകൻ റോഷനും പ്രിയയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ചില അഭ്യൂഹങ്ങൾ അടുത്തിടെ ഓൺലൈൻ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

ഇപ്പോഴിതാ, പുതിയ ലക്കം ‘വനിത’യ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രണയവാർത്തയെക്കുറിച്ച് പ്രിയ മനസ്സു തുറക്കുന്നു.

‘‘റോഷനും ഞാനും തമ്മില്‍ പ്രണയമാണെന്നു വാർത്തകള്‍ വന്നിരുന്നു. ഓണ്‍ സ്്ക്രീനിൽ മാത്രമല്ല, ഓഫ് സ്ക്രീനിലും ഞങ്ങളുടെ കെമിസ്ട്രി അടിപൊളിയാണ്. പക്ഷേ, അത് സൗഹൃദത്തിന്റെതാണെന്നു മാത്രം. റോഷന്‍ എന്റെ നല്ല സുഹൃത്താണ്. ഇത്തരം ഗോസിപ്പുകാരോട് ഒരേയൊരു മറുപടിയേയുള്ളൂ, എനിക്ക് പ്രണയിക്കാന്‍ സമയമില്ല.
തുടക്കം മുതല്‍ അവസാനം വരെ, യാതൊരുവിധ മാറ്റങ്ങളുമില്ലാതെ എന്നെ പിന്തുണച്ച ഒരാൾ റോഷനാണ്. പ്രിയയും റോഷനും ഒരു ടീം, ബാക്കിയുള്ളവരെല്ലാം ഒരു ടീം എന്നൊക്കെയുള്ള സംസാരങ്ങള്‍ വന്നിരുന്നു. എന്റെ ഒപ്പം നിന്നതുകൊണ്ടു തന്നെ, സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ എന്നെക്കാളേറെ ചില കാര്യങ്ങള്‍ റോഷനെയാണു ബാധിച്ചത്’’. – പ്രിയ വ്യക്തമാക്കുന്നു.

പ്രിയ വാരിയരുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം പുതിയ ലക്കം (ജൂലൈ 15–31) വനിതയിൽ വായിക്കാം.