Wednesday 03 June 2020 09:26 AM IST : By സ്വന്തം ലേഖകൻ

‘എന്റെ മനശാന്തിയും മാനസികാരോഗ്യവുമാണ് എനിക്ക് മുഖ്യം, രണ്ടാഴ്ച്ചക്കാലം വളരെയധികം സമാധാനത്തിലാണ് ജീവിച്ചത്’! ഇൻസ്റ്റഗ്രാമിലേക്ക് മടങ്ങിയെത്തി പ്രിയ വാരിയർ: വിഡിയോ

priya

ചെറിയ ഇടവേളയ്ക്കു ശേഷം ഇൻസ്റ്റഗ്രാമിലേക്ക് മടങ്ങിയെത്തി യുവനായിക പ്രിയ പ്രകാശ് വാരിയർ.

അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. കഴിഞ്ഞ രണ്ടാഴ്ച്ചക്കാലം വളരെയധികം സമാധാനത്തിലാണ് ജീവിച്ചതെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ താരം പറയുന്നു.

7.2 മില്യൺ എന്ന റെക്കോഡ് ഫോളോവേഴ്സ് ഉള്ള തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആണ് താരത്തിന്റെത്.

ഇതിൽ നിന്ന് ഒരു ബ്രേക്ക് എടുക്കണമെന്ന് എനിക്കുണ്ടായിരുന്നു. അതല്ലാതെ വലിയ കാര്യങ്ങൾ ഒന്നും തന്നെ ഇതിന് പിന്നിൽ ഉണ്ടായിരുന്നില്ല. എന്റെ മനശാന്തിയും മാനസികാരോഗ്യവുമാണ് എനിക്ക് മുഖ്യം. ഈ കഴിഞ്ഞ രണ്ടാഴ്ച്ചക്കാലവും ഞാൻ വളരെയധികം സമാധാനത്തിലാണ് ജീവിച്ചത്.

പതിനെട്ട് വയസ്സിലാണ് ഞാൻ സിനിമയിലെത്തിയത്. ഇപ്പോഴെനിക്ക് ഇരുപത് വയസ്. ഒരാളുടെ പരിണാമം സംഭവിക്കുന്ന വയസ്സാണ് ഇത്. ഈ രണ്ട് വർഷത്തിനുള്ളിൽ എനിക്ക് നേരെയുണ്ടായ എല്ലാ ട്രോളുകളോടും നെഗറ്റിവിറ്റികളോടും എനിക്ക് നന്ദിയുണ്ട്. അതെന്നെ പല രീതിയിൽ സഹായിച്ചിട്ടുണ്ട്. എന്നെ മികച്ച വ്യക്തിയാക്കാനും ശക്തയാക്കാനും സഹായിച്ചു. പക്ഷേ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഞാൻ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തതെന്ന് പലരും പറഞ്ഞു കേട്ടു. ആളുകൾ സ്വന്തം ജീവന് വേണ്ടി പേരാടുന്ന സമയത്ത് ആർക്കാണ് പബ്ലിസിറ്റി വേണ്ടത് എന്നും താരം ചോദിക്കുന്നു.