Thursday 23 May 2019 01:00 PM IST : By സ്വന്തം ലേഖകൻ

‘ആ നോട്ടം എന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു’! വൈറലായി പ്രിയയുടെ ടിക്ടോക് വിഡിയോ

priya-new

ഒരു കണ്ണിറുക്കിച്ചിരിയിലൂടെ പ്രേക്ഷക കോടികളുടെ ഹൃദയം കീഴടക്കിയ യുവനായികയാണ് പ്രിയ വാര്യർ. അഭിനയിച്ച ആദ്യ ചിത്രം തിയേറ്ററിലെത്തും മുമ്പേ താരമായ പ്രിയ ഇപ്പോൾ മലയാളത്തിന്റെ അതിരുകൾ കടന്ന് ബോളിവുഡിലും ചുവടുറപ്പിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ, പ്രിയയുടെ ഒരു കാൻഡിഡ് വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. ടിക്ടോക്കിലാണ് വിഡിയോ വന്നിട്ടുള്ളത്.

പ്രിയ അറിയാതെ, സുഹൃത്തായ ഫോട്ടോഗ്രാഫർ വിഡിയോ പകർത്തുന്നതും ക്യാമറ തന്നെയാണ് ഫോക്കസ് ചെയ്തിരിക്കുന്നത് എന്നു കാണുമ്പോൾ പ്രിയയുടെ രസകരമായ മുഖഭാവങ്ങളും ഡയലോഗുമാണ് വിഡിയോയിൽ ഉള്ളത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രിയ നായികയായ ആദ്യ ചിത്രം ‘ഒരു അഡാർ ലവ്’ തിയേറ്ററിലെത്തിയത്. പ്രിയ നായികയായ ആദ്യ ബോളിവുഡ് ചിത്രം ‘ശ്രീദേവി ബംഗ്ലാവ്’ ഉടൻ തിയേറ്ററിലെത്തും. മറ്റൊരു ബോളിവുഡ് ചിത്രവും പ്രിയയുടെതായി ഉടൻ ചിത്രീകരണമാരംഭിക്കും.