Friday 13 December 2019 02:45 PM IST : By സ്വന്തം ലേഖകൻ

‘ഓർമകള്‍ മരിക്കുന്നില്ല’! വിവാഹ വാർഷിക ദിനത്തിൽ ലിസിയോടൊപ്പമുള്ള ഓർമച്ചിത്രം പങ്കുവച്ച് പ്രിയൻ

priyadarshan

ലിസിയോടൊപ്പമുള്ള വിവാഹ ചിത്രം പങ്കുവച്ച് സംവിധായകൻ പ്രിയദർശൻ. ഇന്ന് പ്രിയദർശന്റെയും ലിസിയുടെയും വിവാഹ വാർഷികമാണ്. ‘ഓർമകള്‍ മരിക്കുന്നില്ല’ എന്ന കുറിപ്പോടെയാണ് പ്രിയൻ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇരുവരും ഇപ്പോൾ പിരിഞ്ഞു താമസിക്കുകയാണ്.

1990 ഡിസംബർ 13 ന് ആയിരുന്നു ഇവരുടെ വിവാഹം.

പ്രിയദർശൻ–ലിസി ദമ്പതികളുടെ മകളായ കല്യാണി ഇപ്പോൾ തെന്നിന്ത്യയിലെ യുവനായികമാരിൽ പ്രധാനിയാണ്. മലയാളത്തിൽ രണ്ടും തമിഴിൽ രണ്ടും ചിത്രങ്ങളാണ് കല്യാണിയുടെതായി ഒരുങ്ങുന്നത്.

മരയ്ക്കാർ: അറബിക്കടലിന്റെ സിംഹമാണ് പ്രിയന്റെ പുതിയ ചിത്രം.