Friday 19 November 2021 11:12 AM IST : By സ്വന്തം ലേഖകൻ

‘മിഥുന’ത്തിനു ശേഷം പ്രിയദർശനും ഉർവശിയും വീണ്ടും ഒരുമിക്കുന്നു; 28 വർഷത്തിനു ശേഷമുള്ള കൂടിച്ചേരൽ തമിഴിൽ

mithhbburvvvv

‘മിഥുനം’ സിനിമയ്ക്ക് ശേഷം പ്രിയദർശനും ഉർവശിയും വീണ്ടും ഒരുമിക്കുന്നു. ഉർവശിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് പ്രിയൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  ‘മിഥുനം കഴിഞ്ഞ് ഏറെ നാളുകൾക്കു ശേഷമുള്ള ഒത്തുചേരൽ. വരാനിരിക്കുന്ന തമിഴ് ചിത്രമായ ‘അപ്പത്ത’യിൽ വീണ്ടും ഒന്നിക്കുന്നു.’–പ്രിയൻ കുറിച്ചു.

1993 ൽ റിലീസ് ചെയ്ത മിഥുനത്തിൽ നായികയായി എത്തിയത് ഉർവശിയാണ്. അതിന് ശേഷം മറ്റൊരു പ്രിയദർശൻ ചിത്രത്തിലും ഉർവശി അഭിനയിച്ചിട്ടില്ല. 28 വർഷങ്ങൾക്ക് ശേഷമുള്ള കൂടിച്ചേരൽ തമിഴ് സിനിമയിലാണ്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘അപ്പത്ത’ എന്ന സിനിമയിലാണ് ഉർവശി അഭിനയിക്കുന്നത്. ഉർവശിയുടെ എഴുന്നൂറാം ചിത്രമാണ് ‘അപ്പത്ത’. 

‘മരക്കാര്‍: അറബിക്കടലിന്റെ സിംഹമാണ്’ പ്രിയദര്‍ശന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. ഡിസംബർ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തും.

Tags:
  • Movies