Saturday 20 July 2019 11:05 AM IST : By സ്വന്തം ലേഖകൻ

കണ്ടാൽ വലിയ ലിപ്സ്റ്റിക് പോലെ, പ്രിയങ്കയുടെ ബാഗിന് മൂന്നര ലക്ഷം രൂപ! ജൻമദിനത്തിൽ താരമായി താരത്തിന്റെ ഗെറ്റപ്പ്

p1

പ്രിയങ്ക ചോപ്രയുടെ 37 –ാം ജൻമദിന ആഘോഷ ചടങ്ങുകളിൽ ഫാഷൻ ലോകം കണ്ണുവച്ചത് താരത്തിന്റെ മൂന്നര ലക്ഷത്തിലധികം വിലവരുന്ന ഹാൻഡ് ബാഗിലാണ്.

ജൻമദിനത്തിൽ, 78,785 രൂപയുടെ, ചുവപ്പ് നിറത്തിലുള്ള കാതറിൻ മിനി വസ്ത്രത്തിൽ, വ്യത്യസ്തമായ ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെട്ട പ്രിയങ്കയുടെ ബാഗ് ചില്ലറക്കാരനല്ല.

കണ്ടാൽ ഒരു വലിയ ലിപ്സ്റ്റിക് പോലെയിരിക്കുന്ന ഈ ബാഗിന് 5,495 അമേരിക്കൻ ഡോളറാണ് വില, അതായത് ഏകദേശം 3,78,202 ഇന്ത്യൻ രൂപ!

ജൂഡിത്ത് ലീബർ കൗച്ചർ കലക്ഷനിലുള്ളതാണ് ഈ ഹാൻഡ്ബാഗ്.

നിക് ജോനാസുമായുള്ള വിവാഹത്തിനുശേഷം പ്രിയങ്കയുടെ ആദ്യ ജന്മദിനമാണിത്.