Monday 22 July 2019 10:29 AM IST : By സ്വന്തം ലേഖകൻ

അമ്മയ്ക്കും ഭർത്താവിനുമൊപ്പം സിഗരറ്റ് വലിച്ച് പ്രിയങ്ക! കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ

priyanka-new

തന്റെ 37-ാം ജൻമദിന ആഘോഷങ്ങളുടെ ഭാഗമായി, മിയാമിയിൽ ഉല്ലാസബോട്ടിലിരുന്ന് സിഗരറ്റ് വലിക്കുന്ന പ്രിയങ്ക ചോപ്രയുടെ ചിത്രത്തിന് സോഷ്യൽ മീഡിയയുടെ വിമർശനം. ഭർത്താവ് നിക് ജൊനാസിനും അമ്മ മധു ചോപ്രയ്ക്കും ഒപ്പമിരുന്ന് പ്രിയങ്ക സിഗരറ്റ് വലിക്കുന്ന ചിത്രമാണ് വൈറലായത്.

ജൂലൈ 18 നായിരുന്നു പ്രിയങ്ക ചോപ്രയുടെ ജന്മദിനം. വിവാഹശേഷമുളള തന്റെ ആദ്യ പിറന്നാൾ ഭർത്താവ് നിക് ജൊനാസിനും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് താരം ആഘോഷിച്ചത്.

2010 ൽ, പുകവലി അസഹനീയമാണെന്ന പ്രിയങ്കയുടെ ട്വീറ്റുമായി ചേർത്താണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കഴിഞ്ഞ വർഷം ആസ്മയെക്കുറിച്ചുളള താരത്തിന്റെ ബോധവത്കരണ ക്യാംപെയിനെയും ഈ ചിത്രം ചൂണ്ടിക്കാട്ടി പലരും വിമർശിക്കുന്നുണ്ട്.

തനിക്ക് 5 വയസുളളപ്പോൾ ആസ്മ പിടിപെട്ടുവെന്നും പക്ഷേ, അത് തന്റെ കരിയറിൽ നേട്ടങ്ങളുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടായില്ലെന്നും പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. ദീപാവലിക്ക് പടക്കങ്ങൾ പൊട്ടിച്ച് വായുമലിനീകരണം നടത്തരുതെന്നും കഴിഞ്ഞ വർഷം പ്രിയങ്ക പറഞ്ഞിരുന്നു. പ്രിയങ്ക കപടനാട്യക്കാരിയാണെന്നാണ് ഇപ്പോൾ ചിലർ പറയുന്നത്.