Friday 29 May 2020 09:57 AM IST : By സ്വന്തം ലേഖകൻ

സൈക്കോ ഡാഡ്...! കരയുന്ന മകനെ നോക്കി അജുവിന്റെ കുസൃതി: പോസ്റ്റ് വൈറല്‍

aju

മകനോടൊപ്പമുള്ള ക്യൂട്ട് ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം അജു വര്‍ഗീസ്. കരയുന്ന മകനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന അജുവിനെയാണു ചിത്രത്തില്‍ കാണുക. സൈക്കോ ഡാഡ് എന്നാണ് ചിത്രത്തിനൊപ്പം അജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം വൈറല്‍ ആണ്.


4 മക്കളാണ് അജു-അഗസ്റ്റീന ദമ്പതികള്‍ക്ക്. ഇവാന്‍, ജുവാന, ലുക്ക്, ജെയ്ക്ക്. മുന്‍പ് മക്കള്‍ക്കൊപ്പം വീടിന്റെ ഭിത്തിയില്‍ പടം വരച്ചു കളിക്കുന്ന തന്റെ ചിത്രം അജു പോസ്റ്റ് ചെയ്തതും വൈറല്‍ ആയിരുന്നു.