Wednesday 13 June 2018 01:49 PM IST : By സ്വന്തം ലേഖകൻ

‘ഗാനഭൂഷണം സതീഷ് കൊച്ചിൻ ആൻഡ് ഗിരീഷ് കൊച്ചിൻ റിട്ടേൺസ്’; ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കുന്നത് റാഫി

puthukkottai

ഗാനഭൂഷണം ഗിരീഷ് കൊച്ചിനെയും സതീഷ് കൊച്ചിനെയും പ്രേക്ഷകർ മറക്കാനിടയില്ല. റാഫി – മെക്കാർട്ടിൻ കൂട്ടുകെട്ട് ആദ്യമായി സംവിധാനം നിർവഹിച്ച സൂപ്പർഹിറ്റ് ചിത്രം `പുതുക്കോട്ടയിലെ പുതുമണവാളനിലെ` ഹിറ്റ് കോമഡി കോമ്പോയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

ജയറാമും പ്രേംകുമാറും തകർത്താടിയ ചിത്രത്തിന് മലയാളത്തിലെ എക്കാലത്തെയും മികച്ച എന്റർടെയ്ൻമെന്റ് ചിത്രങ്ങളിൽ ഒന്നാമതാണ് സ്ഥാനം. 1995ൽ പുറത്തിറങ്ങിയ ഈ ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നു എന്നുള്ളതാണ് പുതിയ വർത്തമാനം.

സംവിധായകൻ റാഫിയാണ് ഈ വിവരം പുറത്തുവിട്ടത്. എന്തായാലും കാത്തിരിക്കാം ജയറാം – പ്രേംകുമാർ കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നത് കാണാൻ.