Tuesday 06 December 2022 10:27 AM IST : By സ്വന്തം ലേഖകൻ

‘പുഴു’വിന്റെ ലൊക്കേഷനിൽ ‘സ്റ്റില്‍ ഫൊട്ടോഗ്രഫര്‍’ മമ്മൂക്ക: മേക്കിങ് വിഡിയോ എത്തി

puzhu

സമീപകാലത്ത് മമ്മൂട്ടിയുടെ പ്രകടനത്താൽ ഏറെ ശ്രദ്ധേയമായ ചിത്രമാണ് പുഴു. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കാർക്കശ്യവുമായി, വില്ലൻ സ്വഭാവമുള്ള കഥാപാത്രമായി മമ്മൂട്ടി തിളങ്ങുകയായിരുന്നു ചിത്രത്തിൽ. ഇപ്പോഴിതാ പുഴുവിന്റെ മേക്കിങ് വിഡിയോ എത്തിയിരിക്കുകയാണ്.

പുഴുവിലെ മമ്മൂട്ടിയുടെ മേക്കോവർ ഉൾപ്പടെയാണ് മേക്കിങ് വിഡിയോ. ഒപ്പമുള്ളവരുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തുന്ന മമ്മൂട്ടിയെയും വിഡിയോയിൽ കാണാം.

രത്തീന ഒരുക്കിയ ചിത്രത്തിൽ പാർവതി തിരുവോത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. എസ് ജോര്‍ജ് ആണ് നിര്‍മ്മാണം.