Saturday 16 October 2021 09:03 AM IST : By സ്വന്തം ലേഖകൻ

പുരോഗമന ചിന്തയിലുള്ള, ഏറെ പ്രതീക്ഷ നൽകുന്ന ചിത്രം: ‘പുഴു’വിന്റെ ചിത്രീകരണം പൂർത്തിയായി

puzhu

നവാഗതയായ റത്തീന സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനാകുന്ന ‘പുഴു’വിന്റെ ചിത്രീകരണം പൂർത്തിയായി. പാര്‍വതി തിരുവോത്താണ് നായിക.

അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രം പങ്കിട്ട് മമ്മൂട്ടിയാണ് ചിത്രത്തിന്റെ പാക്ക് അപ് വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

പുരോഗമന ചിന്തയിലുള്ള ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണിതെന്നും എത്രയും വേഗം നിങ്ങളിലേക്ക് എത്തിക്കാൻ കാത്തിരിക്കുകയാണെന്നും മമ്മൂട്ടി കുറിച്ചു. വാഗമൺ,കുട്ടിക്കാനം എന്നിവിടങ്ങളിലായിരുന്നു അവസാനഘട്ട ചിത്രീകരണം.

സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് സഹനിര്‍മാണവും വിതരണവും. ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേ‍‍ർന്നാണ് തിരക്കഥയൊരുക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്. ക്യാമറ – തേനി ഈശ്വർ.