Wednesday 18 May 2022 10:09 AM IST : By സ്വന്തം ലേഖകൻ

‘പുഴു’ വിജയം ആഘോഷിച്ച് മമ്മൂക്കയും ടീമും: ഒത്തുചേർന്ന് അണിയറ പ്രവർത്തകർ

puzhu

‘പുഴു’ വിജയം ആഘോഷിച്ച് അണിയറ പ്രവർത്തകർ. എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന വിജയാഘോഷത്തിൽ മമ്മൂട്ടി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. സംവിധായിക റത്തീന, നായിക പാർവതി തിരുവോത്ത്, മറ്റ് അഭിനേതാക്കൾ, തിരക്കഥാകൃത്തുക്കൾ, മറ്റ് അണിയറപ്രവർത്തകർ എന്നിവർ വിജയാഘോഷത്തിൽ പങ്കെടുക്കാന്‍ എത്തി.

മെയ് 13ന് ആണ് നവാഗത സംവിധായികയായ റത്തീന ഒരുക്കിയ പുഴു ഒ.ടി.ടി പ്രദർശനം ആരംഭിച്ചത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോർജ് ആണ് ചിത്രം നിർമിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കൾ ആയിരുന്നു.