Thursday 11 April 2019 02:13 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ല’! നയൻതാരയോട് മാപ്പ് പറയില്ല എന്ന് രാധാരവി

radha-ravi

വിവാദ പരാമർശത്തിൽ, നയൻതാരയോട് മാപ്പ് പറയില്ലെന്ന് നടൻ രാധാരവി. ഭയം എന്തെന്ന് അറിയാത്ത കുടുംബത്തിൽ നിന്നു വരുന്ന ആളാണ് താനെന്നും മാപ്പ് പറയാൻ താൻ കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു പുതിയ സിനിമയുടെ പ്രചരണ പരിപാടികളുടെ ഭാഗമായി നടത്തിയ വാർത്ത സമ്മേളനത്തിലാണ് രാധാ രവി തുറന്നടിച്ചത്.

നയൻതാര പരാമർശ വിധേയയായ തന്റെ പ്രസംഗത്തിന് മാധ്യമപ്രവർത്തകർ വരെ കയ്യടിച്ചുവെന്നും മോശം പരാമർശമായിരുന്നെങ്കിൽ അത് അപ്പോൾ തന്നെ പറയണമായിരുന്നുവെന്നും രാധാ രവി പറയുന്നു.

നയന്‍താര കേന്ദ്ര കഥാപാത്രമായെത്തുന്ന ‘കൊലയുതിര്‍ കാലം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് രാധാ രവി നയൻതാരയെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചത്. പ്രസംഗം വിവാദമായതോടെ ഇതിനെതിരെ പ്രമുഖരടക്കം നിരവധി പേര്‍ രംഗത്തു വന്നു.

രാഷ്ട്രീയ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ടതുൾപ്പടെയുള്ള വലിയ തിരിച്ചടികൾ ഇതു മൂലം രാധാ രവി നേരിട്ടു. നയൻതാരയുടെ കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവനും രാധാരവിക്കെതിരെ ആഞ്ഞടിച്ച് രംഗത്തു വന്നിരുന്നു.