Saturday 19 October 2019 09:33 AM IST : By സ്വന്തം ലേഖകൻ

താടി വേണ്ട, കുഞ്ഞാവ അയ്റയ്ക്ക് അച്ഛനെ തിരിച്ചറിയാൻ...! ക്യൂട്ട് വിഡിയോ പങ്കുവച്ച് രാധിക പണ്ഡിറ്റ്

ayra-new

കന്നഡത്തിന്റെ പ്രിയ താരദമ്പതികളാണ് രാധിക പണ്ഡിറ്റും യഷും. പ്രണയിച്ച് വിവാഹിതരായ ഈ ക്യൂട്ട് ജോഡി ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ വർഷമാണ് ഇവരുടെ ആദ്യത്തെ കൺമണിയായ അയ്റ ജനിച്ചത്. അയ്റക്കുട്ടിയുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുക പതിവാണ്.

ഇപ്പോഴിതാ അയ്റക്കുട്ടിയുടെ ഒരു ക്യൂട്ട് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് താരം. രാധികയുടെയും യഷിന്റെയും വിവാഹ ചിത്രത്തിൽ നിന്നു അച്ഛന്റെ മുഖം തിരിച്ചറിയുന്ന അയ്റയുടെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. താടി ഇല്ലാത്ത, പഴയ ലുക്കിലാണ് ചിത്രത്തിൽ യഷ്. അയ്റ ജനിച്ച കാലം മുതൽ താടിയും മുടിയും നീട്ടിവളർത്തിയ ഗെറ്റപ്പിലാണ് യഷ്. എന്നാൽ കല്യാണ ചിത്രത്തിൽ മറ്റൊരു സ്റ്റൈലിലാണ് യഷ്.

താടിയില്ലെങ്കിലും അച്ഛനെ അവൾ കൃത്യമായി തിരിച്ചറിഞ്ഞു എന്ന കുറിപ്പോടെയാണ് രാധിക വിഡിയോ പങ്കുവച്ചിരിക്കുന്നത്.