Friday 18 October 2019 09:01 AM IST : By സ്വന്തം ലേഖകൻ

കുഞ്ഞ് അതിഥിയെ വരവേൽക്കാൻ ഒരുങ്ങി യഷും രാധികയും! ബേബി ഷവറിൽ താരമായി അയ്റ: ചിത്രങ്ങൾ വൈറൽ

radhika

കെ.ജി.എഫ് എന്ന ചരിത്ര വിജയത്തിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ കന്നഡ സൂപ്പർസ്റ്റാർ യഷിന് കേരളത്തിലും വലിയ ആരാധക പിന്തുണയുണ്ട്. താരവുമായി ബന്ധപ്പെട്ട ഏതു വിശേഷങ്ങൾക്കും അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയ വലിയ ശ്രദ്ധ കൊടുക്കുന്നു. ഇപ്പോഴിതാ യഷിന്റെ ഭാര്യ രാധിക പണ്ഡിറ്റിന്റെ ബേബി ഷവർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു. നടി കൂടിയായ രാധിക തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചത്. ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് യഷും രാധികയും. ഒരു വയസ്സുകാരി അയ്റ ആണ് ഇവരുടെ ആദ്യത്തെ കണ്‍മണി.

2016 ല്‍ വിവാഹിതരായ ഇവര്‍ക്ക് 2018 ല്‍ കുഞ്ഞു പിറന്നു. മകളുടെ ചിത്രം ആരാധകര്‍ക്കായി യഷും രാധികയും അക്ഷയത്രിതീയ ദിനത്തില്‍ പുറത്ത് വിട്ടിരുന്നു. അയ്റയുടെ പേരിടല്‍ ചടങ്ങിന് തൊട്ടുപിന്നാലെ തങ്ങള്‍ക്ക് രണ്ടാമത് ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന് യഷും രാധികയും വെളിപ്പെടുത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ രസകരമായ വീഡിയോ പങ്കുവച്ചാണ് താരദമ്പതികള്‍ വാര്‍ത്ത പുറത്ത് വിട്ടത്.

അമ്മയുടെ ബേബി ഷവര്‍ ചടങ്ങിന് സാക്ഷിയായി കുഞ്ഞു മകള്‍ അയ്റ മടിയിലിരിക്കുന്ന ചിത്രവും കൂട്ടത്തിലുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു രാധികയുടെ ആഘോഷം. ഇപ്പോൾ കെ.ജി.എഫ് രണ്ടാം ഭാഗത്തിന്റെ തിരക്കിലാണ് യഷ്.