Monday 14 October 2019 10:03 AM IST : By സ്വന്തം ലേഖകൻ

‘ചെയ്ത എല്ലാ തെറ്റുകളില്‍ നിന്നും, ഞാന്‍ എന്നെ പടുത്തുയര്‍ത്തി...’! ബിക്കിനി ചിത്രം പങ്കുവച്ച് റായ് ലക്ഷ്മി, ചർച്ചയായി പോസ്റ്റ്

rai-

മലയാളത്തിലുൾപ്പടെ വൻ വിജയങ്ങളുടെ ഭാഗമായ തെന്നിന്ത്യയുടെ പ്രിയ നായികയാണ് റായ് ലക്ഷ്മി. ബോളിവുഡിലും ഇടം നേടിക്കഴിഞ്ഞ താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ, താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ ഗ്ലാമർചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.

കറുത്ത ബിക്കിനി അണിഞ്ഞ്, കൂൾ ലുക്കിൽ ഇരിക്കുന്ന റായ് ലക്ഷ്മിയാണ് ചിത്രത്തിൽ. ‘ചെയ്ത എല്ലാ തെറ്റുകളില്‍ നിന്നും, ഞാന്‍ എന്നെ പടുത്തുയര്‍ത്തി...’ ചിത്രത്തിനൊപ്പം റായ് കുറിച്ചതിങ്ങനെ. ഈ ക്യാപ്ഷനും ചിത്രവും ഇതിനോടകം സോഷ്യൽ മീഡിയയും ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. താരത്തിന്റെ വസ്ത്രധാരണത്തെ പുകഴ്ത്തുകയും വിമർശിക്കുകയും ചെയ്യുന്നവ ഇക്കൂട്ടത്തിലുണ്ട്. ചിത്രത്തിന് ഇതിനോടകം ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്.

മലയാളത്തിൽ റോക്ക് ആൻഡ് റോൾ, അണ്ണൻ തമ്പി, പരുന്ത്, ചട്ടമ്പിനാട്, രാജാധിരാജ തുടങ്ങിയ വൻതാര ചിത്രങ്ങളിൽ റായ് ലക്ഷ്മിയായിരുന്നു നായിക. തമിഴിലും കാഞ്ചന ഉൾപ്പടെ വൻ ഹിറ്റുകളിൽ താരം നായികയായി.