Saturday 15 December 2018 10:48 AM IST : By സ്വന്തം ലേഖകൻ

രജനീകാന്തിന്റെ നടപടി മനുഷ്യാവകാശ ലംഘനം! ജോലിക്കാരിയെ മണിക്കൂറുകളോളം പിന്നിൽ നിർത്തി സിനിമ കണ്ടു; വിമർശിച്ച് സോഷ്യൽ മീഡിയ: വിഡിയോ

r1

സൂപ്പർസ്റ്റാറിനെ വിമർശിച്ച് സോഷ്യൽ മീഡിയ. ചെന്നൈ സത്യം തിയറ്ററിൽ തന്റെ പുതിയ ചിത്രമായ 2.0 കാണാനെത്തിയ രജനിയുടെയും കുടുംബത്തിന്റെയും ചിത്രമാണ് വിമർശനത്തിന് കാരണം. സിനിമ കാണാനിരിക്കുന്ന തലൈവരുടെയും കുടുംബത്തിന്റെയും പിന്നിലായി അവരുടെ വീട്ടു ജോലിക്കാരി നിൽക്കുന്നതായി ചിത്രത്തിൽ കാണാം. രജനിയും ഭാര്യ ലതയും കൊച്ചുമക്കളായ ലിംഗയും, യാത്രയും സീറ്റില്‍ ഇരിക്കുമ്പോള്‍ വേലക്കാരി പിന്നില്‍ നിന്നാണ് സിനിമ കാണുന്നത്.

r2

വേലക്കാരിയെ മണിക്കൂറുകളോളം പിന്നിൽ നിർത്തിയാണ് രജനിയും കുടുംബവും സിനിമ കണ്ടതെന്നാണ് സോഷ്യൽ മീഡിയയുടെ ആരോപണം. രജനിക്കും കുടുംബത്തിനും മാത്രമായി ഷോ നടത്തിയ തിയേറ്ററിനുള്ളിൽ സീറ്റുകൾ ധാരാളം ഒഴിഞ്ഞു കിടന്നിട്ടും ജോലിക്കാരിയെ ഇരിക്കാൻ അനുവദിക്കാത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു.

ആരാധകർക്കൊപ്പം തമിഴിലെ ചില താരങ്ങളും രജനിയുടെ നടപടിയില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തി. ചെന്നൈ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളിൽ വീട്ടുജോലിക്കാരോട് വളരെ മോശമായാണ് പെരുമാറാറുളളതെന്നാണ് ഒരാള്‍ ഫെയ്സ്ബുക്കില്‍ ഈ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്.

കാമുകന് / കാമുകിക്ക് നഗ്നചിത്രം അയച്ചുകൊടുത്തിട്ടുണ്ടോ, കിട്ടിയിട്ടുണ്ടോ?