Wednesday 24 April 2019 10:29 AM IST : By സ്വന്തം ലേഖകൻ

വിവാദങ്ങള്‍ക്ക് ‘െഗറ്റ് ഔട്ട്’, ഇത് ഹാപ്പി ഫാമിലി! രംഭയുടെ കുടുംബ ചിത്രങ്ങൾ വൈറൽ

r1

വിവാഹശേഷം അഭിനയ രംഗത്തു നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് തെന്നിന്ത്യൻ താരനായികയായിരുന്ന രംഭ.

ഭർത്താവ് ഇന്ദ്രൻ പദ്മനാഭനും മക്കൾക്കുമൊപ്പം കാനഡയിലാണ് താരത്തിന്റെ താമസം. സമൂഹമാധ്യമങ്ങളിലൂടെ രംഭയും ഭർത്താവ് ഇന്ദ്രൻ പദ്മനാഭനും കുടുംബചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്.

അടുത്തിടെ ദമ്പതികൾക്ക് ഒരു ആൺകുഞ്ഞ് കൂടി പിറന്ന വിവരവും ഇന്ദ്രൻ പദ്മനാഭനാണ് സമൂഹമാധ്യമങ്ങളിലൂടെ താരത്തിന്റെ ആരാധകരെ അറിയിച്ചത്.

മൂന്നു മക്കൾക്കുമൊപ്പമുള്ള ഇന്ദ്രന്റെയും രംഭയുടെയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറല്‍. 2018 സെപ്തംബർ 25 ന് ടൊറോന്റോയിലെ മൗണ്ട് സിനായി ഹോസ്പിറ്റലിലായിരുന്നു കുഞ്ഞിന്റെ ജനനം. ലാന്യ, സാഷ എന്നിങ്ങനെ രണ്ടു പെൺകുട്ടികൾ കൂടിയുണ്ട് ഇവർക്ക്.

2010 ലായിരുന്നു ബിസിനസ്സുകാരനായ ഇന്ദ്രന്‍ പദ്മനാഭനുമായുള്ള രംഭയുടെ വിവാഹം. ഇടയ്ക്ക് ഇരുവരും തമ്മിൽ അകൽച്ചയിലാണെന്നും വിവാഹ മോചനത്തിനൊരുങ്ങുന്നുവെന്നുമുള്ള വാർത്തകള്‍ സജീവമായിരുന്നു. എന്നാൽ അതൊക്കെ കാറ്റില്‍ പറത്തുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന കുടുംബചിത്രങ്ങൾ.

1

r4

2

r3

3

r2

4

r1