Wednesday 27 February 2019 03:07 PM IST : By സ്വന്തം ലേഖകൻ

’കാലമങ്ങനെ കിടക്കണല്ലോ കടല് മാതിരി… ചുമ്മാ നീന്ത് ബ്രോ’; പിഷാരടി അഭിനയിച്ച കിടിലൻ ഗാനം കാണാം

ramesh2

കോമഡി താരം രമേഷ് പിഷാരടി അഭിനയിച്ച സംഗീത ആൽബം പുറത്തിറങ്ങി. ’ശ്രീമാൻ ബ്രോ’ എന്ന് പേരിട്ടിരിക്കുന്ന ആൽബത്തിലും കോമഡിയ്‌ക്കാണ്‌ പ്രാധാന്യം. ’കാലമങ്ങനെ കിടക്കണല്ലോ കടല് മാതിരി… ചുമ്മാ നീന്ത് ബ്രോ’ എന്ന് തുടങ്ങുന്നതാണ് ഗാനം. സമദ് സുലൈമാനാണ് പാടിയിരിക്കുന്നത്. സഹീർ അബ്ബാസാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും ഷെഫീക്ക് റഹ്മാനാണ്. എസ്സാർ മീഡിയയാണ് സംഗീത വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. വിഡിയോ കാണാം;