Tuesday 11 August 2020 02:20 PM IST : By സ്വന്തം ലേഖകൻ

‘ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമ ഉള്ള, തീ അണയ്ക്കാൻ പരിശീലനം ലഭിച്ച ഡ്രാഗൺ’! തന്റെ ‘ഡ്രാഗൺ കുഞ്ഞി’നെ പരിചയപ്പെടുത്തി പിഷാരടി

pisharody

‘ഡ്രാഗൺ കുഞ്ഞുങ്ങളുടെ വിൽപനയുമായി’ ബന്ധപ്പെട്ട ട്രോളുകളെ ട്രോളി പിഷാരടിയുടെ പോസ്റ്റ്. തന്റെ കയ്യിലുള്ള ‘ഡ്രാഗൺ കുഞ്ഞു’മായി എത്തിയിരിക്കുകയാണ് താരം.

‘ഡ്രാഗൺ, തീ അണയ്ക്കാൻ പരിശീലനം ലഭിച്ചത്’ എന്ന് ഇഗ്വാനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം ഫെയ്സ്ബുക്കിൽ കുറിച്ചു. fire & safty diploma ഉള്ള ഡ്രാഗൺ ആണ് ഇതെന്നും ഒപ്പം കുറിച്ചിട്ടുണ്ട്. രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്.

സമൂഹമാധ്യമങ്ങളിലും മലയാളത്തിലെ ചെറുതും വലുതുമായ ഓൺലൈൻ ന്യൂസ് പേജുകളുടെ കമന്റ ് ബോക്സുകളിലുമാണ് ചില ട്രോളൻമാർ ഡിനോസർ, ഡ്രാഗൺ കുഞ്ഞുങ്ങളുടെ കച്ചവടവുമായി എത്തിയത്. തീ തുപ്പുന്ന ഡ്രാഗൺ കുഞ്ഞുങ്ങളെ വിൽക്കാനുണ്ടെന്ന വാചകത്തിന് താഴെ ഫോൺ നമ്പർ സഹിതം പങ്കുവച്ചാണ് വിരുതൻമാരുടെ ട്രോൾ.